Saturday, 23 May 2015

മെമ്മറി കാര്‍ഡുകള്‍ നമുക്ക് റിഫ്രെഷ് ചെയാം

ഒരുപാട് ടാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടാകും. എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
*****************************
- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

No comments:

Post a Comment