- ആളൊരു ജെന്റില്‍മാനാണ്' തന്നെക്കുറിച്ച് മറ്റുള്ളവര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്‌ടമില്ലാത്തത്?. മാന്യനായിരിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. മാന്യമായ വ്യക്‌തിത്വം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും ലഭിക്കുന്ന അംഗീകാരം ചെറുതല്ല. എങ്ങനെ മാന്യമായ വ്യക്‌തിത്വം നേടിയെടുക്കാം? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് മാന്യത നേടിയേടുക്കേണ്ടത്. മാന്യനായ പുരുഷന്റെ ലക്ഷണങ്ങളിതാ.
എന്തു ധരിക്കുന്നു എന്നല്ല എങ്ങനെ ധരിക്കുന്നു എന്നതിലാണ് മാന്യത. എതു വസ്‌ത്രം ധരിച്ചലും ആകര്‍ഷകമായ രിതിയില്‍, കണുന്നവര്‍ക്ക് അസ്വസ്‌ഥ ഉണ്ടാകാത്തപോലെ ധരിക്കുക. മുണ്ടും ഷര്‍ട്ടും എല്ലാ പുരുഷന്‍മാരും ഉപയോഗികും. എന്നാല്‍ എത്രപേര്‍ അത് ആകര്‍ഷകമായി ധരിക്കുന്നുണ്ട്? മുട്ടിന് മുകളില്‍ മടക്കി ഉടുക്കുകയും ഷര്‍ട്ടിന്റെ കൈകള്‍ ഭംഗിയില്ലാതെ ചുരുട്ടി വയ്‌ക്കുകയും ചെയ്യുന്ന പുരുഷന്‍ ഒരു മാന്യനാണെന്ന് ആര്‍ക്കും തോന്നില്ല.
- ആത്മവിശ്വസം തുളുമ്പുന്ന സംസാരവും നടപ്പും ഉള്ളവരെ സമൂഹം മാന്യനായി കാണുന്നു. മാന്യത മാത്രമല്ല ആകര്‍ഷണീയതയും ഇവര്‍ക്കുണ്ടാകും. മാന്യനായ പുരുഷന്‍ തനിക്ക് ലഭിക്കുന്ന സമയവും പണവും വിഭവങ്ങളും വിവേകത്തോടെ വിനിയോഗിക്കുന്നു. അവസരങ്ങള്‍ നഷ്‌ടപ്പെടുത്താതെ പ്രയോജനപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്ക് ഏത് പ്രതിസന്ധിയിലും ജിവിതത്തോട് പോസിറ്റീവായ കാഴ്‌ച്ചപ്പാടായിരിക്കും.
- ഒരു പുരുഷന്റെ സ്‌ത്രീയോടുള്ള പെരുമാറ്റം മാത്രം മതി അയള്‍ മാന്യനാണോ എന്ന് തിരിച്ചറിയാന്‍. സ്‌ത്രീകളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുകയും നിശ്‌ചിത അകലം പാലിച്ച് ഇടപെടുകയും ചെയ്യുക. സഹജീവികളോട് കരുണയും സ്‌നേഹവും പ്രകടിപ്പിക്കുന്നതും മാന്യതയുടെ ലക്ഷണമാണ്. അന്യന്റെ ദുഖത്തില്‍ കൂടെ ദുഖിക്കാനും ദുരന്തങ്ങളനുഭവിക്കുന്നവരെ സഹായിക്കാനും മനസുകാണിക്കുക. ഇത് നിങ്ങളുടെ വ്യക്‌തിത്വത്തിന് മാന്യതയും ബഹുമാനവും നേടിത്തരും.
- ജിവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സ്വയം തിരുമാനങ്ങളെടുക്കാനുള്ള കഴിവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം അഭിപ്രായങ്ങളില്‍ നിന്ന് വ്യതിചലിക്കാത്തതും മാന്യതയുടെ ലക്ഷണമാണ്. മികച്ച ആശയ വിനിമയ ശേഷി, ആശയങ്ങള്‍ വ്യക്‌തതയോടെ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവയും മാന്യനായ പുരുഷ കേസരിയുടെ ലക്ഷണങ്ങളാണ്. നേരെവാ നേരെ പോ എന്ന മനോഭാവം പ്രകടിപ്പിക്കുക. തന്റെ പെണ്ണിനെ പ്രതിസന്ധിയിലും സംരക്ഷിച്ചു നിര്‍ത്തുക ഇതൊക്ക മാന്യന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ള സ്വഭാവ സവിശേഷതകളാണ്. തന്നെപ്പോലെ മറ്റുള്ളവരെയും ബഹുമാനിക്കുക.
- ഉള്ളാലെ മാന്യനായത് കൊണ്ടു മാത്രം കാര്യമില്ല, പെരുമാറ്റത്തില്‍ കൂടി മാന്യത പ്രകടമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സമൂഹം വേണ്ടത്ര അംഗീകാരം നല്‍കൂ. ഇത് തിരിച്ചറിഞ്ഞ് പെരുമാറുന്നവര്‍ ആദരവും ബഹുമാനവും പിടിച്ചുപറ്റുന്നു.
No comments:
Post a Comment