രഹസ്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. എത്ര വലിയ രഹസ്യങ്ങളാണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ച് മനസിന്റെ ഭാരം കുറയ്‌ക്കുന്നവരാണ് അധികവും. എന്നാല്‍ ചില രഹസ്യങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പറയാന്‍ പാടില്ല എന്ന് മന:ശാസ്‌ത്രം പറയുന്നു. അവ ഇതാ...
- എല്ലാ മനുഷ്യരുടേയും മനസില്‍ ചില ആഗ്രഹങ്ങളുണ്ടാകും, സമൂഹം അറിഞ്ഞാല്‍ ചിലപ്പോള്‍ ഒറ്റപ്പെടുത്തുകയും അപമാനം ഉണ്ടാകുകയും ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള ആഗ്രഹങ്ങള്‍. അവ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവെക്കരുത്. ഇത് നിങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെടാന്‍ ഇടവരുത്തും.
- നിങ്ങളുടെ വരുമാനം ആരോടും പറയാതിരിക്കുക. അതു നിങ്ങളെ സുഹൃത്തുക്കള്‍ക്കിടയിലും സമൂഹത്തിലും വേര്‍തിരിവുകളോടെ കാണാന്‍ കാരണമാകും. ഒപ്പം നിങ്ങളുടെ ബന്ധങ്ങളും വരുമാനത്തിന്റെ അടിസ്‌ഥാനത്തിലായി തീരും. സുഹൃത്തുക്കള്‍ക്കിടയില്‍ അധികം പണം ചെലവാക്കേണ്ടി വരുമ്പോള്‍ എനിക്കതിനു കഴിയില്ല എന്നു തന്നെ പറയുക. അവര്‍ക്ക് നിങ്ങളെ തീര്‍ച്ചയായും മനസിലാവും.
- നിങ്ങളുടെ ആത്മാര്‍ഥ സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു പറയരുത്. അതു നിങ്ങളുടെ സൗഹൃദം നശിപ്പിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ വിശ്വാസ്യതയും നഷ്‌ടപ്പെടുത്തും. അവര്‍ നിങ്ങളോട് പറയുന്ന രഹസ്യങ്ങള്‍ വിവേകത്തോടെ ചിന്തിച്ച് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ രഹസ്യമായി തന്നെ സൂക്ഷിക്കുക.
- നിങ്ങളുടെ കുടുംബ ജീവിതവും പ്രണയവും സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കുക. കുടുംബ ജീവിതത്തിലും പ്രണയത്തിലും സംഭവിക്കുന്ന കാര്യങ്ങള്‍ സുഹൃത്തുക്കള്‍ അറിയരുത്. ഇത് സൗഹൃദവും ബന്ധങ്ങളും തമ്മില്‍ കൂടിക്കുഴയാന്‍ കാരണമാകും.
- നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തതും എന്നാല്‍ സുഹൃത്തറിഞ്ഞാല്‍ വല്ലാതെ കുറ്റപെടുത്തുമായ കാര്യങ്ങള്‍ പറയാതിരിക്കുക. പിന്നീട് ഈ കാര്യങ്ങള്‍ പറഞ്ഞ് സുഹൃത്തുക്കള്‍ അസ്വസ്‌ഥപെടുത്തും വിധം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്‌തേക്കാം.
- ഒരാളുമായി ഡേറ്റിങ്ങിലാകുകയും എന്നാല്‍ അയാള്‍ നിങ്ങളുടെ ജീവിതത്തില്‍ വരുമോ ഇല്ലയോ എന്ന് ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് അടുത്ത സുഹൃത്തുക്കളോടു പോലും പറയാതിരിക്കുക. പറഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്കിത് ബാധ്യതയാകും.
- നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുളള വീഴ്‌ച്ചകള്‍ സ്വയം തിരിച്ചറിഞ്ഞു തിരുത്തുക. ഇത് നിങ്ങള്‍ തന്നെ മറ്റുളളവരോടു പറയരുത്. നിങ്ങളുടെ വിലകുറച്ചു കാണാനും മറ്റുള്ളവര്‍ മുന്‍വിധിയോടെ സമീപിക്കാനും ഇടയാക്കും.
- വിവാഹം കഴിഞ്ഞവരാണെങ്കില്‍ നിങ്ങളുടെ പങ്കാളികളുടെ കുറവുകളും രഹസ്യങ്ങളും സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പുറത്ത് പറയരുത്. തെറ്റുകളുണ്ടെങ്കില്‍ പരസ്‌പരം തിരുത്തുക.
- രഹസ്യങ്ങളെപ്പോഴും സുരക്ഷിതമായിരിക്കാനും ഇതുമൂലമുള്ള തലവേദനകള്‍ ഒഴിവാക്കാനും വേണ്ടി നിങ്ങളുടേതായ രഹസ്യങ്ങളും അടുത്ത സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കുവെച്ച ഇത്തരം കാര്യങ്ങളും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എത്രവലിയ സുഹൃത്തുക്കളാണെങ്കിലും തെറ്റുധാരണയ്‌ക്ക് ഇടയാക്കും.
- ചിലപ്പോള്‍ മറ്റാര്‍ക്കും നിങ്ങളെ മനസിലായില്ലെന്നു വരാം. രഹസ്യ സ്വഭാവമുള്ള സംഭവങ്ങള്‍ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നിങ്ങളുടെ ഹൃദയത്തിലിരിക്കട്ടെ. ജീവിത സമാധാനം സ്വയം നഷ്‌ടപ്പെടുത്താതിരിക്കുക.
- മറ്റുള്ളവരുടെ രഹസ്യങ്ങളും നിങ്ങളുടേതായ കാര്യങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ പക്വതയുള്ളവരും ഹൃദയത്തിന് ആഴമുള്ളവരും ആണെന്നു തിരിച്ചറിയുക. ഇങ്ങനെയുളളവരെ സമൂഹം ബഹുമാനിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരോട് എന്തെങ്കിലും തുറന്ന് പറയണമെന്നു തോന്നിയാല്‍ എത്ര പ്രതിസന്ധിയിലും മറ്റാരോടും പറയില്ല എന്ന് ഉറപ്പുള്ളവരുമായി മാത്രം പങ്കു വെക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ഹൃദയത്തില്‍ തന്നെ ഇരിക്കട്ടെ.
- See more at: http://www.mangalam.com/life-style/life-style/318112#sthash.S87fASg5.dpuf
No comments:
Post a Comment